Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold

സ്വര്‍ണത്തിന്‍റെ ജിഎസ്ടി നിരക്ക് കുറയ്ക്കണം: വ്യാപാരികള്‍

കൊ​​ച്ചി: കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ന്‍റെ ജി​​എ​​സ്ടി നി​​ര​​ക്കും ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​വും കു​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ള്‍.

കാ​​ഷ് പ​​ര്‍ച്ചേ​​സ് പ​​രി​​ധി നാ​​ലു ല​​ക്ഷം രൂ​​പ​​യാ​​ക്കു​​ക, ബു​​ള്ളി​​യ​​ന്‍ ബാ​​ങ്ക് രൂ​​പീ​​ക​​രി​​ക്കു​​ക, ജ​​ന​​ങ്ങ​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള സ്വ​​ര്‍ണം ബു​​ള്ളി​​യ​​ന്‍ ബാ​​ങ്കി​​ല്‍ നി​​ക്ഷേ​​പി​​ക്കാ​​നും അ​​ത് ഗോ​​ള്‍ഡ് മെ​​റ്റ​​ല്‍ ലോ​​ണാ​​യി സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ള്‍ക്ക് ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ല്‍കാ​​നും സൗ​​ക​​ര്യം ന​​ല്കു​​ക, സ്വ​​ര്‍ണം വാ​​ങ്ങു​​ന്ന​​വ​​ര്‍ക്ക് ഇ​​എം​​ഐ സൗ​​ക​​ര്യ​​വും ഉ​​പ​​ഭോ​​ക്തൃ​​വാ​​യ്പാ സൗ​​ക​​ര്യ​​വും ഏ​​ര്‍പ്പെ​​ടു​​ത്തു​​ക, ആ​​ഭ​​ര​​ണ ക​​യ​​റ്റു​​മ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ജ്വ​​ല്ല​​റി​​ക​​ള്‍ക്ക് മ​​തി​​യാ​​യ വാ​​യ്പാ സൗ​​ക​​ര്യം ഏ​​ര്‍പ്പെ​​ടു​​ത്തു​​ക, മൂ​​ല​​ധ​​ന നേ​​ട്ട​​ങ്ങ​​ളു​​ടെ ആ​​ദാ​​യ നി​​കു​​തി കു​​റ​​യ്ക്കു​​ക എ​​ന്നി​​വ കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്ക​​ണ​​മെ​​ന്ന് ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​​എ​​സ്. അ​​ബ്ദു​​ള്‍ നാ​​സ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Kerala

പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നതെന്നും ശബരിമല വിഷയം ചര്‍ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പദ്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല. ആർക്കും സംരക്ഷണം നൽകില്ല. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന.

Kerala

സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ നടപടിയെടുത്ത് തലയൂരുകയാണ് നല്ലതെന്ന അഭിപ്രായം ജില്ലയിലുണ്ട്.

ഏരിയാ സെക്രട്ടറിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഇത്തരമൊരു അഭിപ്രായത്തിനു മുന്‍തൂക്കം വന്നാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു പിരിയാനാണ് സാധ്യത.

Kerala

ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് വാസുവിനെ തിങ്കളാഴ്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, കേസില്‍ സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക്: ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഭ​ക്ത​ര്‍​ക്ക് സു​ഖ​ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ശ​ബ​രി​മ​ല​യി​ലും മ​റ്റ് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലും സ​ജ്ജ​മാ​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ട​തി​യെ അ​റി​യി​ക്കും.

ഓ​രോ ദി​വ​സ​ത്തെ​യും തി​ര​ക്കി​ന​നു​സ​രി​ച്ച് സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു.

National

ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് കവർച്ച; മലയാളിയുടെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​നും നാ​ഗ​ർ​ഹോ​ളെ വ​ന​മേ​ഖ​ല​ക്കും ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കാ​ർ യാ​ത്രി​ക​നെ ത​ട​ഞ്ഞ് ആ​ക്ര​മി​സം​ഘം ഒ​ന്ന​ര കോ​ടി രൂ​പ വി​ലമ​തി​ക്കു​ന്ന 1.2 കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ വി​നു​വാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് കാർ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ന​ഞ്ച​ൻ​ഗു​ഡി​ലെ ക​ട​ക്കോ​ള​യി​ൽ​നി​ന്നു​ള്ള സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ൽ ബ​ന്ദി​പ്പൂ​ർ-​കേ​ര​ള റൂ​ട്ടി​ൽ മൂ​ലെ​ഹോ​ൾ മ​ദ്ദൂ​ർ വ​നം ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. മാ​ണ്ഡ്യ​യി​ലെ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നി​ൽ​നി​ന്നാ​ണ് വി​നു സ്വ​ർ​ണ​ക്ക​ട്ടി വാ​ങ്ങി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ ക​ട​ക്കോ​ള​യി​ൽ എ​ത്തി​ച്ചു ന​ൽ​കി​യ സ്വ​ർ​ണ​വു​മാ​യി വി​നു​വും സു​ഹൃ​ത്തും മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ച് കു​റ​ച്ച് ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്ന് കാ​റു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി പി​ന്തു​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

മൂ​ലെ​ഹോ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​തി​ൽ ര​ണ്ട് കാ​റു​ക​ൾ വി​നു​വി​ന്‍റെ കാ​ർ ത​ട​ഞ്ഞു. കൊ​ള്ള​ക്കാ​ർ ഇ​രു​വ​രെ​യും കീ​ഴ​ട​ക്കി കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് സം​ഘം വാ​ഹ​നം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യി. വി​രാ​ജ്പേ​ട്ട് റോ​ഡി​ലേ​ക്ക് ക​യ​റ്റി വി​നു​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണ​ക്ക​ട്ടി അ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ചു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്ന് സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു സംഘം കേ​ര​ള​ത്തി​ലേ​ക്കും മ​റ്റൊ​രു സംഘം മൈ​സൂ​രു​വി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൂ​ന്നാ​മ​ത്തെ സം​ഘം നി​ല​വി​ൽ ബ​ന്ദി​പ്പൂ​ർ റൂ​ട്ടി​ലെ സിസിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു. സ്വ​ർ​ണം വാ​ങ്ങി​യ​തി​ന്‍റെ സഹച​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​ത്. പ​ത്മ​കു​മാ​റി​നെ ഉ​ട​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ൻ എം​എ​ൽ​എ​യും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ​ത്മ​കു​മാ​ര്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. 2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ 2019ലെ ​ബോ​ര്‍​ഡി​നെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്. മു​രാ​രി ബാ​ബു മു​ത​ല്‍ എ​ന്‍. വാ​സു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് സ്വ​ര്‍​ണം ചെ​മ്പാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള​ട​ക്കം എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി എ​സ്ഐ​ടി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ലും ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ളി​ല്‍ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. സോ​പാ​ന​ത്തെ പാ​ളി​ക​ൾ തി​രി​കെ സ്ഥാ​പി​ച്ചു. ഏ​ക​ദേ​ശം പ​ത്ത് മ​ണി​ക്കൂ​റോ​ള​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത് പാ​ളി​ക​ൾ വ്യാ​ജ​മാ​ണോ എ​ന്ന് അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

അ​തേ​സ​മ​യം, കേ​സി​ൽ റി​മാ​ന്‍​ഡി​ലു​ള്ള മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ഇ​ഡി​യു​ടെ ഹ​ർ​ജി ദേ​വ​സ്വം ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ന​ൽ​കി​യ ഹ​ർ​ജി ദേ​വ​സ്വം ബെ‌​ഞ്ച് പ​രി​ഗ​ണി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ദേ​വ​സ്വം ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​തീ​രു​മാ​ന​വും അ​തേ ബെ​ഞ്ച് എ​ടു​ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ബെ​ഞ്ച് അ​റി​യി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന​നി​യ​മ പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം ​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​ർ, അ​നു​ബ​ന്ധ മൊ​ഴി​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ മു​ദ്ര​വ​ച്ച പ​ക​ര്‍​പ്പാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റാ​ന്നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ഡി കൊ​ച്ചി സോ​ണ​ല്‍ ഓ​ഫീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

പൊ​തു​രേ​ഖ​യാ​യ എ​ഫ്‌​ഐ​ആ​ര്‍ ഇ​ഡി​ക്ക് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള​ള അ​ന്വേ​ഷ​ണം നി​ല​വി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി എ​ഫ്‌​ഐ​ആ​ര്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സ​ന്നി​ധാ​ന​ത്ത് സ്വ​ർ​ണ​പ്പാ​ളി ഇ​ള​ക്കി​മാ​റ്റി എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ല്‍ സ​ന്നി​ധാ​ന​ത്ത് നി​ര്‍​ണാ​യ​ക തെ​ളി​വെ​ടു​പ്പ്. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​യും ശ്രീ​കോ​വി​ലി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ പാ​ളി​ക​ളും ഇ​ള​ക്കി​മാ​റ്റി​യി​ട്ടു​ണ്ട്.

സ്വ‍​ർ​ണ​പ്പാ​ളി​ക​ളു​ടെ തൂ​ക്കം നി​ര്‍​ണ​യി​ക്കും. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​വ വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി.

എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ദ​ഗ്ധ​രാ​യ​വ​ര്‍ സം​ഘ​ത്തി​ലു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞു ന​ട അ​ട​ച്ച​ശേ​ഷം ന​ട​ത്താ​നാ​ണ് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​ച്ച​പൂ​ജ വേ​ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ക​ല​ശ​മാ​ടി അ​നു​ജ്ഞ വാ​ങ്ങി. തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ല്‍ 1998ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞു സ്ഥാ​പി​ച്ച ചെ​മ്പു​പാ​ളി​ക​ള്‍ ത​ന്നെ​യാ​ണോ 2019ല്‍ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍, വാ​തി​ല്‍​പ്പാ​ളി​ക​ള്‍ എ​ന്നി​വ​യി​ല്‍ പൊ​തി​ഞ്ഞി​ട്ടു​ള്ള സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി​ക്കു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ. ​പ​ത്മ​കു​മാ​റി​നെ അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ ചോ​ദ്യം​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. പ​ത്മ​കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി.

മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ന്‍. വാ​സു​വി​നെ ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​സു ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. പ​ത്മ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ്ര​ധാ​ന പ​ദ​വി വ​ഹി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ വാ​സു​വി​ന് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു കേ​സി​ല്‍ വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന മു​രാ​രി ബാ​ബു, സു​ധീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ നി​ന്നു ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ത്മ​കു​മാ​റും വാ​സു​വും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ ആ​ളാ​യി​രു​ന്നു വാ​സു. പ​ത്മ​കു​മാ​റി​നെ മ​റി​ക​ട​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ​ല ന​ട​പ​ടി​ക​ളും വാ​സു കൈ​ക്കൊ​ണ്ടി​രു​ന്നു.

ഇ​തി​നെ​ല്ലാം സ​ര്‍​ക്കാ​രി​ല്‍ നി​ന്നു വാ​സു​വി​ന് ന​ല്ല പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. വാ​സു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Kerala

ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പാ​ക്കി​യ​ത് എ​ൻ. വാ​സു ത​ന്നെ, ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി: റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു​വി​നെ​തി​രാ​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പാ​ക്കി​യ​ത് വാ​സു ത​ന്നെ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്നി​വ തെ​ളി​ഞ്ഞ​താ​യി എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. വാ​സു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ തി​രി​മ​റി ന​ട​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

രേ​ഖ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന "സ്വ​ര്‍​ണം പൊ​തി​ഞ്ഞ പാ​ളി​ക​ള്‍' എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി, പ​ക​രം "ചെ​മ്പ് പാ​ളി​ക​ള്‍' എ​ന്ന് മാ​റ്റി എ​ഴു​തി​ച്ചേ​ര്‍​ത്തു. ഇ​ത​ര പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന് എ​ന്‍. വാ​സു ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു​വി​ടാ​നു​ള്ള ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത് വാ​സു​വാ​ണെ​ന്നും ഇ​തു​വ​ഴി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ഷ്ട​വും പ്ര​തി​ക​ള്‍​ക്ക് അ​ന്യാ​യ​മാ​യ ലാ​ഭ​വും ഉ​ണ്ടാ​യെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്.

കേ​സി​ല്‍ മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​ന്‍റെ മൊ​ഴി​യാ​ണ് വാ​സു​വി​നെ​തി​രേ നി​ര്‍​ണാ​യ​ക​മാ​യ​തെ​ങ്കി​ല്‍ വാ​സു​വി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ലൂ​ടെ അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും കു​രു​ക്കി​ലാ​കും.

സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും കോ​ന്നി മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പ​ത്മ​കു​മാ​റി​ന്‍റെ കാ​ല​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ണ്. ഇ​തി​ല്‍ ആ​ളു​ക​ളു​ടെ പേ​രു​ക​ള്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ആ​ശ്വാ​സം. എ​ന്നാ​ല്‍ വാ​സു​വി​ന്‍റെ​യും മു​ന്‍ തി​രു​വാ​ഭാ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ. ​എ​സ്. ബൈ​ജു​വി​ന്‍റെ​യും മൊ​ഴി​യി​ല്‍ പ​ത്മ​കു​മാ​റി​നെ​തി​രാ​യ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​ത്മ​കു​മാ​ര്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വാ​സു പ്ര​സി​ഡ​ന്‍റാ​യ​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വാ​സു​വി​ന്‍റെ​യും പ​ത്മ​കു​മാ​റി​ന്‍റെ​യും രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ഇ​വ​രി​ലേ​ക്കു നീ​ളു​ന്ന​തു ത​ട​യാ​ന്‍ സ​ര്‍​ക്കാ​രും സി​പി​എ​മ്മും അ​ണി​യ​റ​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നും ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു. കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യ​താ​ണ് സി​പി​എ​മ്മി​ന് വി​ന​യാ​യ​ത്.

കേ​സി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ജീ​വ​ന​ക്കാ​രു​മെ​ല്ലാം സി​പി​എ​മ്മു​കാ​രാ​ണ്. സം​സ്ഥാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങ​വെ അ​റ​സ്റ്റു​ക​ള്‍ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ല്‍ പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ക​യും അ​റ​സ്റ്റി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്താ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പാ​ര്‍​ട്ടി​ക്ക് വ​ന്‍ തി​രി​ച്ച​ടി​യു​ണ്ടാ​ക്കും. ഇ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തു​ണ്ട്.

2019ല്‍ ​സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച ന​ട​ന്ന​പ്പോ​ള്‍ എ. ​പ​ത്മ​കു​മാ​റാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് എ​ന്ന​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ ഒ​രു​വി​ധ​ത്തി​ലും മാ​റ്റി​വ​യ്ക്കാ​നാ​കു​ന്ന​ത​ല്ല. ചി​ല തീ​യ​തി​ക​ള്‍​വ​ച്ച് വാ​സു ഉ​ന്ന​യി​ച്ച വാ​ദ​മു​ഖ​ങ്ങ​ള്‍ പോ​ലും വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് പ​ത്മ​കു​മാ​റി​ലേ​ക്കാ​ണെ​ന്നും വ്യ​ക്ത​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ.​വാ​സു​വി​നെ എ​സ്ഐ​ടി സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​യാ​ണ് വാ​സു.

ക​ട്ടി​ള​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ന​ൽ​കി​യ​ത് എ​ൻ.​വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് വാ​സു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റും ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​മാ​യ മു​രാ​രി ബാ​ബു​വും വാ​സു​വി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ന്‍. വാ​സു​വി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സു​ധീ​ഷ് കു​മാ​ര്‍ എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു‌​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഇ​ഞ്ച​ക്ക​ലി​ലെ ഓ​ഫീ​സി​ൽ വാ​സു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ രേ​ഖ​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​തി​ൽ വാ​സു​വി​ന് മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് വാ​സു ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. റാ​ന്നി കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് വാ​സു​വി​നെ ഹാ​ജ​രാ​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: അ​റ​സ്റ്റി​ലാ​യ മു​ന്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു​വി​നെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ റാ​ന്നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. റി​മാ​ന്‍​ഡ് ചെ​യ്ത ശേ​ഷം പി​ന്നീ​ട് കു​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ബൈ​ജു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്‌​ളാ​റ്റി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടും പി​ടി​പ്പു​കേ​ടും ബൈ​ജു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​തോ​ടെ സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് എ​സ്ഐ​ടി യോ​ഗം ചേ​ർ​ന്നു; കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ പു​തു​താ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) യോ​ഗം ചേ​ര്‍​ന്നു. ഈ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം ചേ​ര്‍​ന്ന​ത്.

എ​സ്പി​മാ​രാ​യ ശ​ശി​ധ​ര​ന്‍, പി.​ബി​ജോ​യി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​ന്വേ​ഷ​ണ സം​ഘം ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍​ഡി​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധം സം​ശ​യി​ക്കു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു​വി​നെ കോ​ട​തി നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

വാ​സു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നാ​സ്ഥ​യു​ണ്ടാ​യി. ദേ​വ​സ്വം ബോ​ര്‍​ഡ് കൂ​റ് മൂ​ര്‍​ത്തി​യോ​ടും ഭ​ക്ത​രോ​ടും കാ​ട്ടേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ അ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും. നേ​ര​ത്തെ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം അ​ന്വേ​ഷ​ണ​സം​ഘം വി​ട്ട​യ​ച്ചി​രു​ന്നു.

Kerala

ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും വ​ൻ ത​ട്ടി​പ്പ് സം​ശ​യി​ക്കു​ന്നു, അ​ന്വേ​ഷ​ണം വേ​ണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഹൈ​ക്കോ​ട​തി. ചെ​ന്നൈ​യി​ൽ എ​ന്താ​ണ് ന​ട​ന്ന​ത് എ​ന്ന് കൃ​ത്യ​മാ​യി അ​റി​യ​ണം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ട​ത്തി​യ പ​ല ഇ​ട​പാ​ടു​ക​ളി​ലും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും അ​യാ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ അ​മി​ത സ്വാ​ത​ന്ത്ര്യം ന​ൽ​കി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും പോ​റ്റി​യെ മു​ൻ നി​ർ​ത്തി വ​ൻ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ആ​രെ​ല്ലാം സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ഭാ​ഗ​മാ​യോ അ​വ​രി​ലേ​ക്ക് എ​ല്ലാം അ​ന്വേ​ഷ​ണം എ​ത്ത​ണം. ദേ​വ​ന്‍റെ സ്വ​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ല​ക്ഷ്യം. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​സ്ഐ​ടി​യോ​ട് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്‌ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി​ക്ക് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് സ്വ​ർ​ണ​സാ​മ്പി​ൾ ശേ​ഖ​രി​ക്കാം. ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച: ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​ര്‍​ദ്ദേ​ശം അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പു​തി​യ ഹ​ര്‍​ജി​യും പ​രി​ഗ​ണ​ന​യ്‌​ക്കെ​ത്തും.

ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ല്‍ ആ​യി​രി​ക്കും. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: 2024ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പു​പാ​ളി​യെ​ന്ന്; തെ​ളി​വു​ക​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് 2024 ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പുപാ​ളി​യെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ലേ​ക്ക് സ്വ​ര്‍​ണം പൂ​ശാ​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു​വി​ടാ​ന്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മു​ള്ള​ത്.

ചെ​മ്പുപാ​ളി​ക​ള്‍ മെ​യി​ന്‍റ​ന​ന്‍​സി​ന് ന​ല്‍​കാ​മെ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്. ദേ​വ​സ്വം സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2019 ല്‍ ​ദേ​വ​സ്വം ഓ​ഫീ​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വാ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞ പാ​ളി​ക​ളെ ചെ​മ്പാ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം സ്വ​ര്‍​ണം പൂ​ശാ​നാ​യി കൊ​ടു​ത്തു​വി​ട്ട​ത്.

തു​ട​ര്‍​ന്നു​ള്ള രേ​ഖ​ക​ളി​ലും ചെ​മ്പാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ 2024 ലെ ​ഉ​ത്ത​ര​വി​ലും ആ​വ​ര്‍​ത്തി​ക്കു​ന്നു. 2019 ലെ ​ക​ള്ളം മൂ​ടിവ​യ്ക്കാ​ന്‍ 2025 ലും ​ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു ശ്ര​മി​ച്ചെ​ന്ന് നേ​ര​ത്തെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​തി​നു മു​മ്പ് ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ശി​ല്പ​ങ്ങ​ളു​ടെ പാ​ളി ക​ട​ത്തി​യ കേ​സി​ൽ മാ​ത്ര​മാ​ണ് അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

റി​മാ​ൻ​ഡി​ൽ ഉ​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​റ്റി​യെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു ന​ൽ​കും. ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണാ​പ​ഹ​ര​ണ​കേ​സി​ല്‍ പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചേ​ക്കും.

നി​ല​വി​ല്‍ പോ​റ്റി​യി​ല്‍ നി​ന്നും മു​രാ​രി ബാ​ബു​വി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ള്ള കേ​സാ​യ​തി​നാ​ല്‍ ഏ​റെ ശ്ര​ദ്ധ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കാ​നാ​യ​തും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നേ​ട്ട​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ മോ​ഷ​ണ​ക്കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന്. റി​മാ​ൻ​ഡി​ൽ ഉ​ള്ള പ്ര​തി​യു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം റാ​ന്നി കോ​ട​തി സ​മീ​പി​ക്കും.

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണാ​പ​ഹ​ര​ണ​കേ​സി​ല്‍ പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചേ​ക്കും.

നി​ല​വി​ല്‍ പോ​റ്റി​യി​ല്‍ നി​ന്നും മു​രാ​രി ബാ​ബു​വി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ള്ള കേ​സാ​യ​തി​നാ​ല്‍ ഏ​റെ ശ്ര​ദ്ധ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കാ​നാ​യ​തും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നേ​ട്ട​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

 

Kerala

ശബരിമല സ്വർണക്കൊള്ള: ക​ട്ടി​ള​പ്പാ​ളി കേസി​ലും ഉ​ണ്ണികൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍

റാ​ന്നി: ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ മോ​ഷ​ണ കേ​സി​ലും ഉ​ണ്ണികൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​റ​സ്റ്റ് എ​സ്‌​ഐ​ടി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു പി​ന്നാ​ലെ പോ​റ്റി​യെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണാ​പ​ഹ​ര​ണ​കേ​സി​ല്‍ പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

മു​രാ​രി ബാ​ബു​വി​നെ​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നി​ല​വി​ല്‍ പോ​റ്റി​യി​ല്‍ നി​ന്നും മു​രാ​രി ബാ​ബു​വി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. കേ​സി​ന്‍റെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ​യും യോ​ഗം ചേ​ര്‍​ന്നു വി​ല​യി​രു​ത്തി.

ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ള്ള കേ​സാ​യ​തി​നാ​ല്‍ ഏ​റെ ശ്ര​ദ്ധ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കാ​നാ​യ​തും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നേ​ട്ട​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

Kerala

സ്വ​ര്‍​ണക്കൊ​ള്ള കേ​സ്: മു​രാ​രി ബാ​ബു​വി​നെ സ​ന്നി​ധാ​ന​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ എ​സ്‌​ഐ​ടി സം​ഘ​ത്ത​ല​വ​ന്‍ എ​ഡി​ജി​പി. എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​സ്‌​ഐ​ടി ഓ​ഫീ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് റാ​ന്നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​രാ​രി ബാ​ബു നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ഒ​രു​മി​ച്ചി​രു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​രാ​രി ബാ​ബു​വി​നെ സ​ന്നി​ധാ​ന​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നു​മാ​ണ് എ​ഡി​ജി​പി. എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​സ്‌​ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

Kerala

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.

ദ്വാരപാലക ശില്പങ്ങളുടെ പാളികളിലെ സ്വർണക്കവർച്ചയ്ക്ക് പുറമെ കട്ടിളപ്പാളികളിലെ സ്വർണക്കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.

അതേസമയം, കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: മു​രാ​രി‌ ബാ​ബു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​രാ​രി ബാ​ബു​വി​നെ ഇ​ന്ന് റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും മു​രാ​രി​യെ​യും ഒ​ന്നി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​സി​ൽ രേ​ഖ​ക​ൾ ന​ൽ​കാ​ത്ത ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ​ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ബ​രി​മ​ല​യി​ലെ മ​രാ​മ​ത്ത് രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​നി സാ​വ​കാ​ശം ന​ൽ​കാ​ൻ ആ​കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. 1999 ൽ ​വി​ജ​യ് മ​ല്യ സ്വ​ർ​ണ്ണം പൊ​തി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യെ ചെ​ന്നൈ​യി​ലെ​ത്തി​ച്ച് തെളിവെടുത്തു

ചെ​ന്നൈ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തു. ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളു​ടെ ബം​ഗ​ളൂ​രു ശ്രീ​റാം പു​ര​ത്തെ ഫ്ലാ​റ്റി​ലും, ഹോ​ട്ട​ലി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന്‍റെ ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു.

500 ഗ്രാ​മി​ലേ​റെ ഭാ​രം വ​രു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ൽ നി​ന്ന് കൊ​ള​യ​ടി​ച്ച സ്വ​ർ​ണം ഗോ​വ​ർ​ദ്ധ​ന് വി​റ്റെ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പു​ളി​മാ​ത്ത വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അന്വേഷണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

 

Kerala

ശ​ബ​രി​മ​ല സ്വര്‍​ണ​ക്കൊ​ള്ള: കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. ഉ​ന്ന​ത​ര്‍​ക്ക് പ​ങ്കു​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തും. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍ കു​റ്റ​വാ​ളി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ മാ​ത്ര​മെ ആ​നു​കു​ല്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ ബോ​ര്‍​ഡി​ന് യാ​തൊ​രു പ​ങ്കു​മി​ല്ല. നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡി​നെ​തി​രേ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റി​ദ്ധാ​ര​ണ കാ​ര​ണ​മാ​ണ്. ഈ ​തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ മു​ഖേ​ന ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

നി​ല​വി​ലെ ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നൊ ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നൊ യാ​തൊ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ല. സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്.

400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു. 476 ഗ്രാം ​സ്വ​ർ​ണം ത​നി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഗോ​വ​ർ​ധ​ന്‍റെ മൊ​ഴി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു

ബം​ഗ​ളൂ​രു​വി​ലെ ഇയാളുടെ വീ​ട്, ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥ​ലം, ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ലെ സ്ഥാ​പ​നം, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കും തെ​ളി​വെ​ടു​പ്പ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ്ണം സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന​ന് കൈ​മാ​റി എ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി.

ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ആ​കു​മോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ നേ​ര​ത്തെ ഗോ​വ​ർ​ദ്ധ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് ഉ​ണ്ടാ​കും. 30ന് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ സ​മ​ര​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ശ​ര​ണം​വി​ളി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ട​ക്ക​മ​ള്ള നേ​താ​ക്ക​ൾ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക, 30 വ​ര്‍​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട്അ​ന്വേ​ഷി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​പ്പ​ക​ൽ സ​മ​രം.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ബെ​ല്ലാ​രി​യി​ൽ വി​റ്റു; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി എ​സ്ഐ​ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി വി​റ്റ​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ചെ​ന്നൈ​യി​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത 476 ഗ്രാം ​സ്വ​ര്‍​ണം ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ​വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന് വി​റ്റ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​ന്വേ​ഷ​ണ​സം​ഘം ഗോ​വ​ര്‍​ധ​നെ ചോ​ദ്യം ചെ​യ്തു. ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ വ​ച്ച് പാ​ളി​ക​ളി​ല്‍​നി​ന്ന് വേ​ര്‍​തി​രി​ച്ച സ്വ​ര്‍​ണം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി വി​റ്റു​വെ​ന്നാ​ണ് ഗോ​വ​ര്‍​ധ​ന​ന്‍റെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും കൊ​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യി​രി​ക്കു​ന്ന​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ബെ​ല്ലാ​രി​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഗോ​വ​ര്‍​ധ​ന് വി​റ്റ സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം എ​സ്‌​ഐ​ടി സം​ഘം ന​ട​ത്തും.

ബെ​ല്ലാ​രി​യി​ലെ റോ​ദ്ദം ജ്വ​ല്ല​റി ഉ​ട​മ​യാ​ണ് ഗോ​വ​ര്‍​ധ​ന്‍. ശ്രീ​റാം​പു​രം അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ചാ​ണ് ഗോ​വ​ര്‍​ധ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ളു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് മ​റ്റ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടെ​ന്നും എ​സ്ഐ​ടി ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യ​വും ഗോ​വ​ര്‍​ധ​ന്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളെ​ല്ലാം ഗോ​വ​ര്‍​ധ​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ല്‍ എ​ത്തി​ച്ചും തെ​ളി​വെ​ടു​ക്കും.

ദ്വാ​ര​പാ​ല ശി​ൽ​പ്പ​ത്തി​ലെ പാ​ളി​ക​ളി​ലെ സ്വ‍​ർ​ണം ക​ട​ത്തി​യ​തി​ൽ 10 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​രാ​രി ബാ​ബു​വി​ന്‍റെ​യും അ​റ​സ്റ്റാ​ണ് ഇ​തേ​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, കേ​സി​ൽ കൂ​ടു​ത​ൽ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കും എ​ന്നാ​ണ് സൂ​ച​ന. പ്ര​തി ചേ​ർ​ത്ത​തി​ൽ ഇ​പ്പോ​ള്‍ സ​ർ​വീ​സി​ലു​ള്ള മു​രാ​രി ബാ​ബു​വും അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ സു​നി​ൽ കു​മാ​റും മാ​ത്ര​മാ​ണ്.

വ്യാ​ഴാ​ഴ്ച മു​രാ​രി​ബാ​ബു​വി​ന്‍റെ​യും പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ചി​ല​രു​ടെ വീ​ടു​ക​ളി​ലും പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​റ​ച്ചു കൂ​ടി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും മു​രാ​രി ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കു​ക.

Kerala

ശ​ബ​രി​മ​ല സ്വ‍​ർ​ണ​ക്കൊ​ള്ള കേ​സ്: മു​രാ​രി ബാ​ബു അ​റ​സ്റ്റി​ല്‍, കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ൻ അ​ഡി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ‍​ർ മു​രാ​രി ബാ​ബു അ​റ​സ്റ്റി​ല്‍. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ മു​രാ​രി ബാ​ബു നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ ഈ​ഞ്ച​യ്ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ച് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക​യി മു​രാ​രി ബാ​ബു​വി​നെ കൊ​ണ്ടു​പോ​കും. ശേ​ഷം റാ​ന്നി കോ​ട​തി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

കേ​സി​ൽ മു​രാ​രി ബാ​ബു​വി​നെ​തി​രേ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. മു​രാ​രി ബാ​ബു​വാ​ണ് ശ്രീ​കോ​വി​ലി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ ചെ​മ്പ് ത​കി​ട് എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2024ൽ ​ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​യ്യി​ൽ കൊ​ടു​ത്തു​വി​ടു​ന്ന​തി​ന് മു​രാ​രി ബാ​ബു ഇ​ട​പെ​ട്ട​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം കേ​ര​ള ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) രൂ​പീ​ക​രി​ച്ചു.

കേ​ര​ള പോ​ലീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ലും, ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നാ​ലും കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ല.

അ​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലും അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ദേ​വ​സ്വം ബോ​ർ​ഡി​നെ ച​വി​ട്ടി പു​റ​ത്താ​ക്ക​ണം; വ​കു​പ്പ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ക​ൾ ഹൈ​ക്കോ​ട​തി പു​റ​ത്തു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വ​ലി​യ സ്വ​ർ​ണ​ക​വ​ർ​ച്ച​യാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി അ​ടി​വ​ര​യി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​നും ദേ​വ​സ്വം മ​ന്ത്രി​ക്കും പ​ങ്കു​ണ്ടെ​ന്ന​ത് വ​ളെ​ര വ്യ​ക്ത​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ദേ​വ​സ്വം മ​ന്ത്രി രാ​ജി​വെ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡി​നെ ച​വി​ട്ടി പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ കൊ​ണ്ടു​പോ​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​വും വി​ൽ​ക്കു​മാ​യി​രു​ന്നു. ആ​റു കൊ​ല്ല​ത്തി​നി​ട​യി​ൽ നാ​ൽ​പ​ത് വ​ർ​ഷം വാ​റ​ണ്ടി​യു​ള്ള സാ​ധ​നം വീ​ണ്ടും മ​ങ്ങി​യെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു കൊ​ടു​ത്ത​ത് വ​ലി​യ ക​വ​ർ​ച്ച​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് പ​ങ്കി​ല്ല: പി.​എ​സ്. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ തി​രു​വി​താം​കു​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. 2025 ല്‍ ​ഗു​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന വാ​ദം തെ​റ്റാ​ണ്.

പാ​ളി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​യി​ല്‍ കൊ​ടു​ത്ത് വി​ടാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് നി​ര്‍​ദേ​ശി​ച്ചു​വെ​ന്ന കാ​ര്യം തെ​റ്റാ​ണ്. പി​ഴ​വ് ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പു​തി​യ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി, സ​ർ​ക്കാ​രും ബോ​ർ​ഡും വി​ജി​ല​ൻ​സും എ​തി​ർ​ക​ക്ഷി​ക​ൾ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രി​നെ​യും ദേ​വ​സ്വം ബോ​ർ​ഡി​നെ​യും ദേ​വ​സ്വം വി​ജി​ല​ൻ​സി​നെ​യും മാ​ത്രം എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് കോ​ട​തി സ്വ​മേ​ധ​യാ പു​തി​യ കേ​സെ​ടു​ത്ത​ത്.

അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൈ​മാ​റി​യ റി​പ്പോ​ർ​ട്ട് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ച്ച​തും ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ശ​ബ്ദ​സം​പ്രേ​ഷ​ണ​വും ഓ​ഫാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​രോ​ടും പു​റ​ത്തേ​ക്ക് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് എ​സ്. ശ​ശി​ധ​ര​നി​ൽ നി​ന്നും, ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്പി സു​നി​ൽ​കു​മാ​റി​ൽ നി​ന്നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​തി​ന് ശേ​ഷം ദേ​വ​സ്വം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രെ കൂ​ടി കോ​ട​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​ഞ്ഞ​ത്. കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന പു​റ​ത്ത് വ​ര​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് പോ​കാ​തി​രി​ക്കാ​നും കേ​സി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ലെ സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​യെ​ടു​ത്ത കേ​സി​ന് പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും,സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നെ​യും ഒ​ഴി​വാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള: വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും അ​തി​ലേ​ക്ക് എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്നി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് ന​വം​ബ​ർ 15ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് കേ​സ് ന​ട​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്പി എ​സ്. ശ​ശി​ധ​ര​നെ വി​ളി​ച്ച് കോ​ട​തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. നി​ല​വി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​ക്ക് കൈ​മാ​റി. ജ​സ്റ്റീ​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ലാ​ണ് സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും കു​ട്ടു​പ്ര​തി​ക​ളും ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നി​ല​വി​ലു​ള്ള​തി​നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​ണ്.

1998ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍ അ​ട​ക്കം വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞാ​ണ് ന​ല്‍​കി​യ​തെ​ന്നും ഇ​തി​നു​പ​ക​രം സ്വ​ര്‍​ണം പൂ​ശി ന​ല്‍​കി​യാ​ല്‍ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

Kerala

ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച? അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ച് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ക​വ​ര്‍​ച്ച​യ്ക്ക് വേ​ണ്ടി ആ​സൂ​ത്രി​ത​മാ​യ ഗു​ഢാ​ലോ​ച​ന ന​ട​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും കു​ട്ടു​പ്ര​തി​ക​ളും ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നി​ല​വി​ലു​ള്ള​തി​നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​ണ്.

സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. പോ​റ്റി​യു​ടെ സ​ഹാ​യി അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യെ മാ​ത്ര​മെ അ​റി​യി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്ന നി​ര്‍​ദേ​ശം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ട​ചു​മ​ത​ല കോ​ട​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നാ​ണ്.

Kerala

സ്വ​ർ​ണ​പ്പാ​ളി കേ​സ്: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്തി​നെ ചോ​ദ്യം​ചെ​യ്ത് അ​ന്വേ​ഷ​ണ​സം​ഘം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്താ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കൊ​പ്പം ഇ​രു​ത്തി​യാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​ത്. 2019ൽ ​ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ കൊ​ണ്ടു​പോ​യ​ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​മാ​ണെ​ന്നും ഇ​യാ​ൾ അ​ത് പി​ന്നീ​ട് നാ​ഗേ​ഷി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ഹ​സ​ർ പ്ര​കാ​രം ഇ​ള​ക്കി​യെ​ടു​ത്ത ലോ​ഹ​പാ​ളി​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം ആ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പേ​രി​നു​നേ​രെ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം ആ​ണ്. ഈ ​ദി​വ​സം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ഇ​ല്ലാ​യി​രു​ന്നു എ​ന്ന് വെ​ളി​വാ​യി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ് കൊ​ള്ള​ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

റാ​ന്നി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ന്ത്രി​മാ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ടി ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. ഈ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Kerala

ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; വീ​ട്ടി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു.

2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​വ​രെ നീ​ണ്ടു. പു​ളി​മാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ വി​റ്റു, ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് വ്യാ​ജ​പാ​ളി​ക​ൾ: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ വി​റ്റെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് യ​ഥാ​ർ​ഥ​മ​ല്ല. ആ​ർ​ക്കാ​ണ് വി​റ്റ​തെ​ന്ന് അ​ന്ന​ത്തെ മ​ന്ത്രി ക​ട​കം​പ​ള്ളി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ൽ വ​ലി​യ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. കൂ​ട്ടു​നി​ന്ന​ത് സ​ർ​ക്കാ​രും ബോ​ർ​ഡു​മാ​ണ്. ഹൈ​ക്കോ​ട​തി​ക്ക് ഈ ​ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യി. പോ​റ്റി കു​ടു​ങ്ങി​യാ​ൽ എ​ല്ലാ​വ​രും കു​ടു​ങ്ങും. പോ​റ്റി​യെ ര​ക്ഷി​ക്കാ​ൻ ആ​ണ് ഇ​പ്പോ​ൾ നീ​ക്ക​മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി.​മു​ര​ളീ​ധ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 30 വ​ർ​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തി. വീ​ഴ്ച്ച​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​ത് വീ​ഴ്ചയല്ല കൊ​ള്ള​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും : പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ 1998 മു​ത​ലു​ള്ള എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ. പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

വി​ര​മി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​നു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി. കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ പെ​ൻ​ഷ​ൻ അ​ട​ക്കം ത​ട​യും. ഉ​ണ്ണി​കൃ​ഷ്ണ‌​ൻ പോ​റ്റി​ക്ക് പാ​ളി കൊ​ടു​ത്തു വി​ടാ​മെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കാം.

സ്‌​മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നു ന​ൽ​കി​യ സ്വ​ർ​ണം അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പാ​ളി​ക്ക് തൂ​ക്ക​ക്കു​റ​വു​ണ്ടെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടും അ​ദ്ദേ​ഹം ത​ള്ളി. ഇൗ ​പ്രാ​വ​ശ്യം സ്വ​ര്‍​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബോ​ര്‍​ഡി​നാ​ണ്. 

ബോ​ര്‍​ഡ് കൃ​ത്യ​മാ​യി ആ​ലോ​ചി​ച്ചും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് കൊ​ടു​ത്തു​വി​ട്ട​ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ത്ത​രം ആ​ശ​ങ്ക​ക​ൾ​ക്കും ദു​രൂ​ഹ​ത​ക​ൾ​ക്കും ഒ​ര​ന്ത്യം വേ​ണം. ബോ​ർ​ഡ് അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ന്ന​ത്.

ന​ഷ്‌​ട​പ്പെ​ട്ട സ്വ​ർ​ണ​മെ​ല്ലാം പി​ടി​ച്ചെ​ടു​ക്ക​ണം. ഭ​ഗ​വാ​ന്‍റെ ഒ​രു​ത​രി പൊ​ന്നു​പോ​ലും ക​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഈ ​സ​ർ​ക്കാ​രോ ദേ​വ​സ്വം മ​ന്ത്രി​യോ ബോ​ർ​ഡോ കൂ​ട്ടു​നി​ന്നി​ട്ടി​ല്ല. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ക്ഷ​മി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പു​റ​ത്തു​വ​രു​ന്ന​ത് വ​ൻ ഗൂ​ഢാ​ലോ​ച​ന, ദേ​വ​സ്വം​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നി​ൽ വ​ൻ ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ പ​ങ്കും ഗൂ​ഡാ​ലോ​ച​ന​യും ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് എ​ഫ്ഐ​ആ​ര്‍. ദേ​വ​സ്വം മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വീ​ണ്ടും ത​ട്ടി​പ്പി​ന് ന​ട​ത്താ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ 2019ലെ ​ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പ്ര​തി​ക​ളാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യു​ടെ പ​ങ്കി​നെ കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ 2025-ല്‍ ​വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി സ്വ​ര്‍​ണ​പാ​ളി കൊ​ടു​ത്തു വി​ട്ട​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ൾ മോ​ഷ്ടി​ച്ച് വി​റ്റെ​ന്ന് തെ​ളി​യു​ക​യും സ​ര്‍​ക്കാ​രും സി​പി​എം നേ​താ​ക്ക​ളും സം​ശ​നി​ഴ​ലി​ലാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നു ഒ​ഴി​ഞ്ഞു മാ​റാ​ന്‍ സ​ര്‍​ക്കാ​രി​നും ദേ​വ​സ്വം വ​കു​പ്പി​നും ക​ഴി​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

വ്യ​വ​സ്ഥാ​പി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്യ​വും ചെ​യ്തി​ട്ടി​ല്ല, തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ത് ശി​ക്ഷ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്: എ. ​പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ 2019ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ്ര​തി ചേ​ർ​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. വ്യ​വ​സ്ഥാ​പി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്യ​വും ബോ​ർ​ഡ് ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ത് ശി​ക്ഷ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്. വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ. നി​യ​മ​പ​ര​മാ​യോ ആ​ചാ​ര​പ​ര​മാ​യോ വീ​ഴ്ച ത​ന്‍റെ ബോ​ർ​ഡി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ന​ട​ക്കി​ല്ല. എ​ഫ്ഐ​ആ​റി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ പ​ത്മ​കു​മാ​റി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​ക്കാ​ൻ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് 2019 ലെ ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ പ്ര​തി​ചേ​ർ​ത്ത​ത്. എ. ​പ​ത്‌​മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് 2019ൽ ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​വ​രെ ര​ണ്ട് എ​ഫ്‌​ഐ​ആ​റാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​ലെ പാ​ളി​ക​ള്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍.

ക​ട്ടി​ള​യി​ലെ സ്വ​ർ​ണാ​പ​ഹ​ര​ണം സം​ബ​ന്ധി​ച്ച ര​ണ്ടാം കേ​സി​ലെ എ​ഫ്ഐ​ആ​ആ​റി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ടാം​പ്ര​തി​യാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് 2019 ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യാ​ണ്. അ​തേ​സ​മ​യം, ആ​രു​ടെ​യും പേ​ര് എ​ഫ്ഐ​ആ​റി​ൽ ഇ​ല്ല.

പാ​ളി​ക​ൾ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ദേ​വ​സ്വം സെ​ക്ര​ട്ട​റി, തി​രു​വാ​ഭ​ര​ണം ക​മ്മി​ഷ​ണ​ർ, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​ദ​വി വ​ഹി​ച്ച​വ​രാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ. ഉ​ത്ത​ര​വു​ക​ളി​ലും മ​ഹ​സ​റു​ക​ളി​ലും ഒ​പ്പി​ട്ട​ത് ഇ​വ​രാ​ണ്.

2019ല്‍ ​ദേ​വ​സ്വം അം​ഗ​ങ്ങ​ളു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​തെ​ന്നും ബോ​ർ​ഡി​ന് ന​ഷ്‌​ട​മു​ണ്ടാ​ക്കാ​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​ഴി​മ​തി​നി​രോ​ധ​നം, ക​വ​ർ​ച്ച, ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്ത​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: 2019ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ്ര​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ​ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ്ര​തി​ക​ൾ. 2019 ലെ ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ. ഇ​തു​വ​രെ ര​ണ്ട് എ​ഫ്‌​ഐ​ആ​റാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​ലെ പാ​ളി​ക​ള്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍. ക​ട്ടി​ള​യി​ലെ സ്വ​ർ​ണാ​പ​ഹ​ര​ണം സം​ബ​ന്ധി​ച്ച ര​ണ്ടാം കേ​സി​ലെ എ​ഫ്ഐ​ആ​ആ​റി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ടാം​പ്ര​തി​യാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് 2019 ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യാ​ണ്. അ​തേ​സ​മ​യം, ആ​രു​ടെ​യും പേ​ര് എ​ഫ്ഐ​ആ​റി​ൽ ഇ​ല്ല. എ. ​പ​ത്‌​മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് 2019ൽ ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

പാ​ളി​ക​ൾ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ദേ​വ​സ്വം സെ​ക്ര​ട്ട​റി, തി​രു​വാ​ഭ​ര​ണം ക​മ്മി​ഷ​ണ​ർ, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​ദ​വി വ​ഹി​ച്ച​വ​രാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ. ഉ​ത്ത​ര​വു​ക​ളി​ലും മ​ഹ​സ​റു​ക​ളി​ലും ഒ​പ്പി​ട്ട​ത് ഇ​വ​രാ​ണ്.

2019ല്‍ ​ദേ​വ​സ്വം അം​ഗ​ങ്ങ​ളു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​തെ​ന്നും ബോ​ർ​ഡി​ന് ന​ഷ്‌​ട​മു​ണ്ടാ​ക്കാ​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​ഴി​മ​തി​നി​രോ​ധ​നം, ക​വ​ർ​ച്ച, ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്ത​ത്.

അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ​യി​ലാ​ണു​ള്ള​ത്. സ്വ​ർ​ണം പൂ​ശി​യ ചെ​ന്നൈ​യി​ല്‍ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ ഇ​പ്പോ​ള്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് അ​ധി​കൃ​ത​രെ നി​ല​വി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന, കു​റ്റം ചെ​യ്ത​വ​ർ നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വ​ത്തി​ൽ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം മ​റ്റൊ​രു ത​ര​ത്തി​ൽ വ​ഴി​തി​രി​ച്ചു​വി​ടാ​നാ​യി​രു​ന്നു നീ​ക്കം. ആ​ർ​ക്കൊ​ക്കെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട് എ​ന്ന​തെ​ല്ലാം അ​ന്വേ​ഷി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ എ​ന്താ​ണോ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി​ട്ടു​ള്ള​ത് അ​തി​ന്മേ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ആ​ർ​ക്കെ​ല്ലാം വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചു എ​ന്ന​ത് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കും. കു​റ്റ​വാ​ളി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ​ല്ലാം നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ​പ്പെ​ടും. ആ​വ​ശ്യ​മാ​യ ശി​ക്ഷ അ​വ​ർ​ക്ക് ഉ​റ​പ്പാ​ക്കും.

ഹൈ​ക്കോ​ട​തി​ക്ക് എ​ല്ലാ സ​ഹാ​യ​വും ദേ​വ​സ്വം വ​കു​പ്പും ബോ​ര്‍​ഡും ന​ല്‍​കും.​സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്കി ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ർ​ക്കാ​രി​നും ഹൈ​ക്കോ​ട​തി​ക്കും ഒ​രേ കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ര്‍​ക്കെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടോ എ​ന്ന​ത് ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കേ​ണ്ട​ത​ല്ല. അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ആ​ര്‍​ക്കൊ​ക്കെ വീ​ഴ്ച​യു​ണ്ടാ​യി എ​ന്ന​ത് ക​ണ്ടെ​ത്തും. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ഉ​ട​നെ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ്യ​ക്ത​മാ​യ ഗൂ​ഡ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തൊ​ക്കെ ന​ട​ന്ന​ത്. അ​യ്യ​പ്പ ആ​ഗോ​ള സം​ഗ​മ​ത്തെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ക്കു​വാ​ൻ ആ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പോ​ലു​ള്ള അ​വ​താ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും ഉ​ണ്ടാ​കും.​ശ്ര​ദ്ധി​ച്ചി​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ല കാ​ര്യ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഒ​രു ദി​വ​സം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ക​യാ​ണ്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ പീ​ഠം അ​വി​ടു​ന്ന് മാ​റ്റി​യെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യെ​ന്നും അ​ങ്ങ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണി​ത്.

ആ ​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തെ മ​റ്റൊ​രു​ത​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ വ​ന്ന​ത്. അ​യ്യ​പ്പ​സം​ഗ​മം ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​വ​രു​ണ്ട്. അ​വ​ർ ബ​ദ​ൽ സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. അ​വ​ർ​ക്കൊ​ക്കെ​യു​ള്ള പ​ങ്ക് എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ടി​വ​രും. ആ​രൊ​ക്കെ നേ​രി​ട്ടും പു​റ​ത്തു​നി​ന്നും സ​ഹാ​യി​ച്ചു എ​ന്ന​ത് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി പോ​കു​മ്പോ​ൾ തെ​ളി​യും. അ​വ​രെ​ല്ലാം പി​ടി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി കേ​സ്: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി; ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ല്ക​ണം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ത്തു. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്നും ആ​റാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

അ​ന്വേ​ഷ​ണം അ​തീ​വ ര​ഹ​സ്യ​മാ​യി​രി​ക്ക​ണം. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​ങ്ങ​ളും പു​റ​ത്തു​പോ​ക​രു​ത്. മു​ദ്ര​വ​ച്ച് ക​വ​റി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു. ദേ​വ​സ്വം വി​ജി​ല​ൻ​സ് സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യോ​ട് മാ​ത്രം കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ചാ​ല്‍ മ​തി. മ​റ്റാ​രോ​ടും അ​ന്വേ​ഷ​ണ വി​വ​രം വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സ്വ​ർ​ണ​പ്പാ​ളി​യി​ൽ 474.99 ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ്വ​ര്‍​ണം ക​വ​ര്‍​ന്ന യ​ഥാ​ര്‍​ത്ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണം. കേ​സി​ല്‍ നി​ല​വി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍ ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ല്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല​യി​ല്‍ വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ 2019 ല്‍ ​സ്വ​ര്‍​ണം പൂ​ശാ​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ന​ല്‍​കി​യ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യാ​ണ് മു​ദ്ര​വ​ച്ച ക​വ​റി​ൽ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

എ​സ്ഐ​ടി​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​സി. ഡ​യ​റ​ക്ട​ർ എ​സ്.​ശ​ശി​ധ​ര​ൻ ജ​സ്റ്റീ​സു​മാ​രാ​യ രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി.​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​നു മു​മ്പാ​കെ ഹാ​ജ​രാ​യി.

റി​പ്പോ​ർ​ട്ട് ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്ഐ​ടി) ഇ​ന്നു ത​ന്നെ കൈ​മാ​റു​മെ​ന്ന് കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തലി​ല്‍ വ​ന്‍ ഗൂഢാ​ലോ​ച​ന നടന്നു: ഹൈ​ക്കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ദേ​വ​സ്വം വി​ജി​ല​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യാ​ണ് മു​ദ്ര​വ​ച്ച ക​വ​റി​ൽ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തലി​ല്‍ വ​ന്‍ ഗൂഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാണ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്താ​ന്‍ 2017 മു​ത​ല്‍ ഗൂഢാ​ലോ​ച​ന ന​ട​ന്നു. 1998 ല്‍ ​വി​ജ​യ് മ​ല്യ ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ൽ സ്വ​ര്‍​ണം പൊ​തി​ഞ്ഞ​ത് 24 കാ​ര​റ്റ് സ്വ​ര്‍​ണം ഉ​പ​യോ​ഗി​ച്ചാ​ണ്. കു​ടാ​തെ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ന്ന് സ്വ​ര്‍​ണം പൊ​തി​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ​ണം ന​ട​ന്നെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണം പൂ​ശാ​നാ​യി ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച​ത് പു​തി​യ ചെ​മ്പ് പാ​ളി​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി വി​ജി​ല​ന്‍​സി​നു ന​ല്‍​കി​യ മൊ​ഴി. അ​വി​ടെ എ​ത്തി​ച്ച ചെ​മ്പുപാ​ളി​ക്ക് കാ​ല​പ്പ​ഴ​ക്കം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സി​ഇ​ഒ​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് ഇ​ള​ക്കി​യ സ്വ​ര്‍​ണ്ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു മു​ന്‍​പ് മ​റി​ച്ചു വി​റ്റ ശേ​ഷം പു​തി​യ ചെ​മ്പുപാ​ളി​യി​ല്‍ സ്വ​ര്‍​ണം പൂ​ശി വാ​ങ്ങിവ​ന്ന​താ​കാ​മെ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ നി​ഗ​മ​നം.

സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​നു പി​ന്നി​ല്‍ വ​ലി​യ ഗൂഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ലെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് വി​ജി​ല​ന്‍​സ് സം​ഘം കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ശേ​ഷം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സെ​ടു​ക്കും.

കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി. എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ദേ​വ​സ്വം വി​ജി​ല​ന്‍​സി​ല്‍ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു.

എ​സ്ഐ​ടി​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​സി. ഡ​യ​റ​ക്ട​ർ എ​സ്.​ശ​ശി​ധ​ര​ൻ ജ​സ്റ്റീ​സു​മാ​രാ​യ രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി.​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​നു മു​മ്പാ​കെ ഹാ​ജ​രാ​യി.

റി​പ്പോ​ർ​ട്ട് ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്ഐ​ടി) ഇ​ന്നു ത​ന്നെ കൈ​മാ​റു​മെ​ന്ന് കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല വി​വാ​ദം; ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ർ​ഥ​നാ സം​ഗ​മം ന​ട​ത്തും: കെ.​സി.​വേ​ണു​ഗോ​പാ​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥ​ങ്ങ​ളി​ൽ കൂ​ട്ട പ്രാ​ർ​ഥ​ന ന​ട​ത്തു​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ വി​ശ്വാ​സ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ​ല ഉ​ന്ന​ത​രു​മു​ണ്ട്. ക​ള്ള​ന് ചൂ​ട്ട് പി​ടി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടും വ​രെ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം തു​ട​രും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ള്ള​നാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് ന​ൽ​കി. ദേ​വ​സ്വം വി​ജി​ലി​ൻ​സും റി​പ്പോ​ർ​ട്ട് ന​ൽ​കി. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ഴ്ത്തി വെ​ച്ച​ത് സ​ർ​ക്കാ​രാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​ശ്വാ​സ സം​ഗ​മം ന​ട​ത്തി​യ​ത്. കെ.​സി.​വേ​ണു​ഗോ​പാ​ൽ പ്ര​സം​ഗം തു​ട​ങ്ങി​യ​ത് ശ​ര​ണം​വി​ളി​ച്ചാ​ണ്. വേ​ദി​യി​ൽ നി​ല​വി​ള​ക്കും അ​യ്യ​പ്പ​ന്‍റെ വ​ലി​യ ഫ്ല​ക്സു​മു​ണ്ടാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് മു​മ്പ് സോ​പാ​ന സം​ഗീ​ത​വും മു​ഴ​ങ്ങി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ ഹൈ​ക്കോ​ട​തി ജ‍​ഡ്ജി ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ​നി​യാ​ഴ്ച സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധി​ക്കും.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച സ​ന്നി​ധാ​ന​ത്തെ​ത്തി പു​തു​താ​യി സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വി​ടു​ത്തെ അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​നെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച​ത്.

അ​തേ​സ​മ​യം സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്ത​ര​വ്. ദേ​വ​സ്വം വി​ജി​ൻ​സ് വെ​ള്ളി​യാ​ഴ്ച സ​മ്പൂ​ർ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ കേ​സെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം.

Kerala

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു, ആ​ര്‍​ക്കാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് അ​റി​യാം: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ദ്വാ​ര​പാ​ല​ക ശി​ല്പം വി​ല്‍​ക്കാ​ന്‍ ക​ട​കം​പ​ള്ളി കൂ​ട്ടു​നി​ന്നെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു​വെ​ന്നും ക​ട​കം​പ​ള്ളി​യോ​ട് ചോ​ദി​ച്ചാ​ല്‍ ആ​ര്‍​ക്കാ​ണ് വി​റ്റ​ത് എ​ന്ന​റി​യാ​മെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. സ്വ​ര്‍​ണം ചെ​മ്പാ​ക്കി​യ രാ​സ​വി​ദ്യ ആ​ണ് ന​ട​ന്ന​ത്. ഒ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി സ​ര്‍​ക്കാ​രി​ന് പ​റ​യാ​നു​ള്ള​ത് പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്താ​ണ് ഇ​ത്ര​യും നാ​ളാ​യി മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രും. ക​ട്ട​ള​പ്പ​ടി​യും വാ​തി​ലും എ​ല്ലാം അ​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​പ്രാ​വ​ശ്യം അ​യ്യ​പ്പ​വി​ഗ്ര​ഹം കൂ​ടി കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു പ്ലാ​ന്‍ എ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സി​നെ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ര്‍​ക്കാ​രി​നോ​ട​ല്ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കു​ടു​ങ്ങി​യാ​ല്‍ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

'ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

പ​ത്തു വ​ർ​ഷം സി​പി​എം വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ച്ചെ​ന്നും ഇ​പ്പോ​ൾ അ​വ​ർ ശ​ബ​രി​മ​ല​യി​ല്‍ കൊ​ള്ള ന​ട​ത്തി​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​രോ​പി​ച്ചു. ക്ലി​ഫ് ഹൗ​സി​ല്‍ ഇ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ല്ലാം ശ​രി​യാ​കും എ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നു. 10 കൊ​ല്ലം ഭ​രി​ച്ചി​ട്ടും ഒ​ന്നും ശ​രി​യാ​യി​ല്ല. എ​വി​ടെ നോ​ക്കി​യാ​ലും അ​ഴി​മ​തി​യും അ​നാ​സ്ഥ​യു​മാ​ണ്. വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ക്കാ​നും അ​മ്പ​ലം കൊ​ള്ള​യ​ടി​ക്കാ​നും മു​ഖ്യ​മ​ന്ത്രി എ​ന്തൊ​ക്കെ ചെ​യ്തു എ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​യ്ക്ക​ണം. കേ​ന്ദ്ര ഏ​ജ​ൻ​സി വി​ഷ​യം അ​ന്വേ​ഷി​ക്ക​ണം. ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട​ണം. സം​സ്ഥാ​നം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ല, മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണ് ശീ​ലം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​സി​ൽ ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ലെ​ന്നും ആ​രു തെ​റ്റ് ചെ​യ്താ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി​യും ശീ​ല​വു​മാ​ണ് ത​ങ്ങ​ള്‍​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ഗൗ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡും വ​കു​പ്പും സ്വീ​ക​രി​ച്ച നി​ല​പാ​ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു പി​ന്നി​ലും രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ക്കും. കു​റ്റ​വാ​ളി ര​ക്ഷ​പ്പെ​ടി​ല്ല. ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ഭ​യി​ല്‍ ഇ​ങ്ങ​നെ​യൊ​ക്കെ കാ​ണി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം പു​റ​മ​റ സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത് അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്‍റെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​വേ​ണ്ടി ശ​ബ​രി​മ​ല​യ്ക്കു പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്ന് ശ​ബ​രി​മ​ല ത​ന്ത്രി താ​ഴ​മ​ണ്‍ മ​ഠം ക​ണ്ഠ​ര് രാ​ജീ​വ​ര്.

2019ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ മ​ങ്ങ​ലു​ള്ള​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്ത്രി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​വേ​ണ്ടി അ​നു​മ​തി ന​ല്‍​കി​യെ​ന്നും എ​ന്നാ​ല്‍ ഇ​ത് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ആ​കി​ല്ലെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു.

സ്വ​ര്‍​ണം പൊ​തി​ഞ്ഞ പാ​ളി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​വേ​ണ്ടി എ​ന്നു അ​നു​മ​തി ന​ല്‍​കി​യ രേ​ഖ​യി​ല്‍ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു ചൊവ്വാഴ്ച പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം, ഉ​ന്തും​ത​ള്ളും; ക്ഷു​ഭി​ത​നാ​യി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. ഇ​തി​നു പി​ന്നാ​ലെ, വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ​ക്ക് വേ​ണ്ടി എം.​ബി. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ്പീ​ക്ക​ർ ക്ഷു​ഭി​ത​നാ​യി. ചൊ​വ്വാ​ഴ്ച സ​ഭ​യു​ടെ ഗാ​ല​റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഇ​താ​ണോ കു​ട്ടി​ക​ൾ ക​ണ്ട് പ​ഠി​ക്കേ​ണ്ട​തെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ബ​ഹ​ള​ത്തി​നി​ട​യി​ൽ "ചോ​ർ ഹേ, ​ചോ​ർ ഹേ, ​മു​ഴു​വ​ൻ ചോ​ർ ഹേ' ​എ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

സ​ഭ ത​ട​സ​പ്പെ​ടു​ത്തി അ​തി​ല്‍ ആ​ഹ്ലാ​ദം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്ന് സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി പ​റ​ഞ്ഞു. ലെ​വ​ല്‍ ക്രോ​സ് പോ​ലെ പ്ര​തി​പ​ക്ഷം വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കു​റ്റ​പ്പെ​ടു​ത്തി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം; കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും: പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ 2019ലെ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സ്‍​മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പേ​രി​ലു​ള്ള ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളു​ടെ വാ​റ​ന്‍റി റ​ദ്ദാ​ക്കും. വി​ജി​ല​ന്‍​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ൽ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ത​ന്ത്രി​യു​ടെ അ​നു​വാ​ദം വാ​ങ്ങി​യ ശേ​ഷ​മാ​ണ് പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ശി​പാ​ർ​ശ ന​ൽ​കി​യ​തെ​ന്ന മു​രാ​രി ബാ​ബു​വി​ന്‍റെ പ​രാ​മ​ർ​ശം സ്വാ​ഭാ​വി​ക ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണ്. ഇ​ത്ത​വ​ണ​യും സ്വ​ർ​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​യി​ൽ കൊ​ടു​ത്തു​വി​ടാ​മെ​ന്ന് മു​രാ​രി ബാ​ബു റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും ബോ​ർ​ഡ് അ​തു ത​ള്ളു​ക​യാ​യി​രു​ന്നു.

മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് സീ​സ​ണി​നു മു​ൻ​പ് വി​വാ​ദ​ങ്ങ​ൾ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബോ​ർ​ഡ് ന​ട​ത്തു​ന്ന​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മു​രാ​രി ബാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി. 2019ൽ ​വി​ജ​യ് മ​ല്യ ന​ല്‍​കി​യ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണാ​ണ് ഇ​ദ്ദേ​ഹം.

2025ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​യി​ൽ സ്വ​ർ​ണ​പ്പാ​ളി​കൊ​ടു​ത്തു​വി​ട്ട​തും മു​രാ​രി ബാ​ബു​വാ​ണ്. അ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ വീ​ഴ്ച​യി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് മു​രാ​രി ബാ​ബു പ്ര​തി​ക​രി​ച്ച​ത്. മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ത​ന്ത്രി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. താ​ൻ ന​ൽ​കി​യ​ത് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഇ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം; ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഇ​ന്നും നി​യ​മ​സ​ഭ‍​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. വി​ഷ​യ​ത്തി​ലെ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത പ്ര​തി​പ​ക്ഷ​മാ​ണി​തെ​ന്ന് എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ​ക്ക​ളി​യു​മാ​യി വ​ര​രു​തെ​ന്ന് സു​പ്രീം കോ​ട​തി പ്ര​തി​പ​ക്ഷ​ത്തോ​ട് പ​റ​ഞ്ഞ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ വ​രെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി.

Latest News

Up